Tuesday, January 4, 2011

2011 is International Year of Forests!

2011 is International Year of Forests!

With the theme of “Forests for People”, 2011 is designated International Year of Forests and will celebrate the central role of people in our world’s forests.

Tuesday, November 30, 2010

ഞങ്ങളുടെ ഭാവി വാഗ്ദാനങ്ങള്‍

തീയതികളിലായി തിരുവനന്തപുരത്ത് വെച്ച് നടന്ന മൂന്നാമത് ബാല പരിസ്ഥിതി കോണ്‍ഗ്രസില്‍ ഞങ്ങളുടെ വിദ്യാര്‍ഥികള്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.  യു .പി തലത്തിലെ ഉപന്യാസ മത്സരത്തില്‍ സ്നേഹ. കെ.പി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹയര്‍ സെകൊണ്ടാരി  വിഭാഗത്തില്‍ നജ്മുന്നീസക്ക്  മൂന്നാം സ്ഥാനവും ലഭിച്ചു. സ്കൂള്‍ തല പ്രവര്‍ത്തനങ്ങളുടെ അവതരണത്തിന് ജമ്ഷിയ.കെ രണ്ടാം 
സ്ഥാനതിനര്‍ഹയായി സ്കൂളിന്റെ ശോഭ വര്‍ദിപിച്ചു .
mathrubhumi news article

Friday, November 26, 2010

നാട്ടു മരങ്ങളെ കുറിച്ചുള്ള പഠനം

വിദ്യാലയ പരിസരത്തെ നാട്ടു മരങ്ങളെ കുറിച്ചുള്ള പഠനം, നാടന്‍ മരങ്ങളുടെ വൈവിധ്യത്തെ കുറിച്ച് അറിവ് നല്‍കിയതോടൊപ്പം അന്യം നിന്ന് കൊണ്ടിരിക്കുന്ന (endangered) നാട്ടിനങ്ങളെ കുറിച്ചുള്ള ഉള്കണ്ടാജനകമായ അവസ്ഥയും ബോധ്യപ്പെടുത്തി. ഇപ്പോഴുള്ള മരങ്ങളെ എല്ലാവര്ക്കും തിരിച്ചറിയാന്‍ വേണ്ടി ഈ മരങ്ങളുടെ നാട്ടു പേരും ശാസ്ത്രീയ നാമവും രേഖപ്പെടുത്തിയ ഫലകം സ്ഥാപിച്ചു കൊണ്ടിരിക്കുന്നു. സ്കൂള്‍ പറമ്പില്‍ ഇപ്പോഴില്ലാത്ത എന്നാല്‍ നാട്ടില്‍ സുലബമായിരുന്ന ചില മരങ്ങളായ ഇരൂള്‍, വീട്ടി, കാഞ്ഞിരം തുടങ്ങിയവ കൂടി വെച്ച് പിടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. വാകയുടെ വിവിധ ഇനങ്ങള്‍ അടുത്ത കാലത്ത് വെച്ച് പിടിപ്പിച്ചതില്‍ ഉള്‍പ്പെടുമ്പോള്‍ നാട്ടു മാവിന്റെയോ പ്ലാവുകളുടെയോ ഒരിനം പോലും സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും ലഭ്യമല്ലാത്തതിനാല്‍ അടുത്ത വര്‍ഷത്തിലീക് നാടന്‍ ഇനങ്ങളുടെ ഒരു നഴ്സറി ഉണ്ടാക്കാനും അതിന്റെ പ്രജനനം വര്‍ധിപ്പിക്കാനും ഞാങ്ങലലാവുനത് ചെയ്യാന്‍ തീരുമാനിച്ചു. മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി നാഷണല്‍ കൌണ്‍സില്‍ ഫോര്‍ ബയോലജികല്‍ സയന്‍സ് സങ്ങടിപ്പിക്കുന്ന നാട്ടു മരങ്ങളെ കുറിച്ചുള്ള പഠനത്തില്‍ ഞങ്ങളും പങ്ങാളികലാണ്

ഞങ്ങളുടെ വിദ്യാലയത്തിലെ ഔഷധ സസ്യങ്ങള്‍

2009-10 വര്‍ഷത്തില്‍ ഞങ്ങള്‍ തയ്യാറാക്കിയ ജൈവവൈവിദ്യ രജിസ്റ്ററില്‍ ഔഷധ സസ്യങ്ങളുടെ ശാസ്ത്രീയനാമങ്ങള്‍,ചിത്രം, ഉപയോഗങ്ങള്‍ എന്നിവ ഉള്പെടുത്തിയിരിക്കുന്നു. ഇതില്‍ ചിലതെങ്ങിലും വികസനത്തിന്റെ ഫലമായി നഷ്ടപ്പെട്ടിടുന്ടെന്നു സമ്മതിക്കുന്നു. അത്തരത്തില്ലുള്ളത് വീണ്ടും വളര്‍ത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു.
വിദ്യാലയത്തിലെ ഔഷധ സസ്യങ്ങളെ കുറിച്ചുള്ള പഠനത്തില്‍ നിന്നും(Bio Diversity Register-Herbs)ഉള്ളതിനെ കണ്ടെതുന്നതോടൊപ്പം ഉണ്ടാവെണ്ടാതിനെ കൂടി കണ്ടെത്താനും അവയുടെ സാന്നിധ്യം വിദ്യാലയത്തില്‍ ഉറപ്പു വരുത്താനും കഴിഞ്ഞു. അത് കൂടുതല്‍ എളുപ്പത്തില്‍ മറ്റുള്ളവരുമായി പന്ഘു വെക്കാന്നുള്ള ഉധ്യമത്തിന്റെ ഭാഗമാണ് ഔഷധോധ്യാനം. ക്ലബ്ബങ്ങളായ ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികള്‍ മുന്‍കയ്യെടുത്തത് നിര്മിച്ചതിനാല്‍ പുസ്തകം ഇന്ഗ്ലീഷിലാണ്, മലയാളത്തിലാക്കാനുള്ള ശ്രമത്തിലാണ്.
Flora of our campus

Wednesday, November 24, 2010


അധ്യാപകര്‍ക്കായി നടത്തിയ ലേഖന മത്സരത്തില്‍ സമ്മാനം
മാതൃഭൂമി ദിനപത്രം സീഡ് പദ്ധതിയുടെ ഭാഗമായി അധ്യാപകര്‍ക്കായി നടത്തിയ ലേഖന മത്സരത്തില്‍ ഈ വിദ്യാലയത്തിലെ അധ്യാപകനായ പ്രസാദിന് വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ മൂന്നാം സ്ഥാനം ലഭിച്ചു.ആയിരം രൂപയും പ്രശസ്തിപത്രവും ആണ് ഇതിന്റെ ബഘമായി ലഭിച്ചത്. 

Saturday, November 20, 2010

Bio-Diversity Photo Exhibition @ Our school

      We are planning to organize a biodiversity photo exhibition in our school an 25-11-2010.  the main focus areas will be the biodiversity in our school campus and the bio diversity that we saw during our trips to various places.

Friday, November 12, 2010

കുട്ടികളുടെ മൂന്നാമത് പരിസ്ഥിതി കോണ്‍ഗ്രസ്‌

തിരുവനന്തപുരത്ത് വെച്ച് നവംബര്‍ 29-30 തീയതികളിലായി നടക്കുന്ന കുട്ടികളുടെ മൂന്നാമത് പരിസ്ഥിതി കോണ്‍ഗ്രസില്‍ ഞങ്ങളുടെ വിദ്യ്യലയത്തില്‍ നിന്ന് ഒന്പെത് വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ട്.പെയിന്റിംഗ്, ക്വിസ്, പ്രബന്ധ രചന എന്നിവയാണ് മത്സര ഇനങ്ങള്‍.പരിസ്ഥിതി രംഗത്തെ പ്രമുഘരായ ധാരാളം വ്യക്തികള്‍ പങ്കെടുക്കുന്നുടാവും.

[തിരുത്തുക]